കഠ്‌വ സംഭവം; പ്രതിഷേധ റാലിയും പൊതു സമ്മേളനവും

പത്തനംതിട്ട: എട്ടുവയസ്സുകാരിയെ കഠ്‌വയില്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ‘ജസ്റ്റിസ് ഫോര്‍ ആസിഫ’ മുദ്രാവാക്യം ഉയര്‍ത്തി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചിറ്റാര്‍ ഏരിയാ മുസ്‌ലിം സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ റാലിയും പൊതു സമ്മേളനവും നടത്തുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പരീതുകൂട്ടി പുതുച്ചിറയില്‍, കണ്‍വീനര്‍ നൗഷാദ് ഖാസിമി അറിയിച്ചു. പൊതു സമ്മേളനം അടൂര്‍ പ്രകാശ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പരീതുകൂട്ടി പുതുച്ചിറയില്‍ അധ്യക്ഷത വഹിക്കും. ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി മുഖ്യ പ്രഭാഷണം നടത്തും.

RELATED STORIES

Share it
Top