കഠ്‌വ സംഭവംജൂനിയര്‍ ഫ്രന്റ്‌സ് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

തിരുവനന്തപുരം: ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
ഹിന്ദുത്വം ഭീകരതയാണ്; ഇരകള്‍ കുട്ടികളും, ഇനി കരയാന്‍ ഞങ്ങൡല്ല തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. കശ്മീരിലെ ആസിഫയോട് ആര്‍എസ്എസ്, ബിജെപി നടത്തിയ വംശവെറിക്കെതിരേ കുരുന്നുകളുടെ പ്രതിഷേധം എന്ന ബാനറിന്റെ പിന്നില്‍ കഠ്‌വ പെണ്‍കുട്ടിയുടെ ചിത്രവും ഉയര്‍ത്തിപ്പിടിച്ചാണു കുട്ടികള്‍ മാര്‍ച്ചില്‍ അണിനിരന്നത്.
ഇന്നലെ വൈകീട്ട് പങ്കജ് ഹോട്ടലിന് സമീപത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുമ്പില്‍ പോലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ എസ്ഡിടിയു സംസ്ഥാന സെക്രട്ടറി തച്ചോണം നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീന്‍ അയ്യൂബി അധ്യക്ഷത വഹിച്ചു. കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി അംജദ്, ജില്ലാ വൈസ് പ്രസിഡന്റ് സദീദ, എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന കോ-ഓഡിനേറ്റര്‍ എസ് എല്‍ സജാദ്, ജില്ലാ കോ-ഓഡിനേറ്റര്‍ ജമീല്‍ പാച്ചല്ലൂര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top