കഠ്‌വ: സംഘപരിവാറിനെ വിമര്‍ശിച്ച യുവാവിന്റെ ജോലി കളയാന്‍ ബിജെപി

തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തകന്‍ ദീപക് ശങ്കരനാരയണനെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ട് ബിജെപി.കഠ്‌വ വിഷയത്തില്‍ തുടര്‍ച്ചയായി സംഘപരിവാറിനെ വിമര്‍ശിച്ചുപോന്ന ദീപകിന്റെ ഒരു പോസ്റ്റ് ആണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.'നീതി നിര്‍വ്വഹണത്തിന് തടസ്സം നില്‍ക്കുന്നപക്ഷം, ഹിന്ദു ഭീകരവാദത്തിന് വോട്ട് ചെയ്ത ആ 31 ശതമാനത്തിനെ, സെക്കന്‍ഡ് വേള്‍ഡ് വാര്‍ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം' ദീപകിന്റെ പോസ്റ്റിലെ ഈ വരികളാണ് സംഘപരിവാര്‍ അനുകൂലികള്‍ക്ക് പ്രകോപനം സൃഷ്ടിച്ചത്. ബിജെപിക്ക് വോട്ട് ചെയ്തവരെ വെടിവച്ച് കൊല്ലണം എന്ന് ദീപക് നാരായണന്‍ ആഹ്വാനം ചെയ്തു എന്നാണ് ആക്ഷേപം.


കഠ്‌വ പെണ്‍കുട്ടിയെ ക്രൂരമായി അധിക്ഷേപിച്ചു കമന്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാറിനെതിരെ ജനരോഷമുയര്‍ന്നതിനു സമാനമായി ദീപക് ജോലി ചെയ്യുന്ന എച്ച്പി ഇന്ത്യയുടെ ഫെയ്‌സ്ബുക് പേജിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ദീപക്കിന്റെ ജോലി നഷ്ടപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ദീപക്കിനെ പിന്തുണച്ച അധ്യാപിക ദീപ നിശാന്തിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം ഇപ്പോഴും ശക്തമായി തുടരുകയുമാണ്.
സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരയാണന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണു പ്രചരിപ്പിക്കുന്നതെന്നും ദീപക് ശങ്കരനാരായണന്‍ വിശദീകരിച്ചു.

RELATED STORIES

Share it
Top