കഠ്‌വ ബാലിക ബലാല്‍സംഗത്തിന് ഇരയായി എന്ന് സ്ഥിരീകരിച്ച് ജമ്മു-കശ്മീര്‍ പോലിസ്ജമ്മു : കഠ്‌വ ബാലിക ബലാല്‍സംഗത്തിന് ഇരയായി എന്ന് സ്ഥിരീകരിച്ച് ജമ്മു-കശ്മീര്‍ പോലിസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. കേസില്‍ കുറ്റപത്രം നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷവും ബാലിക ബലാല്‍സംഗത്തിന് ഇരയായിട്ടില്ല എന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലും സംഘപരിവാര്‍ അനുകൂല പ്രസിദ്ധീകരണങ്ങളും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ബലാല്‍സംഗം സ്ഥിരീകരിച്ച് പോലിസ് രംഗത്തെത്തിയത്. മെഡിക്കല്‍ വിദഗ്ദരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ട് എന്ന സ്ഥിരീകരിക്കുന്നു എന്നാണ് പോലിസ് വ്യക്തമാക്കിയത്. പെണ്‍കുട്ടിയുടെ കന്യാചര്‍മം ഭേദിക്കപ്പെട്ടിരുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്.
കഠ്‌വ ബാലിക ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം രേഖയില്‍ പരിക്കുകള്‍ മാത്രമാണുമുള്ളതെന്നുമായിരുന്നു ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണ്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നത്്. ഇതിന്റെ ചുവട്പിടിച്ച്് ഇതേ വാദവുമായി സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക്് പേജുകളും ഗ്രൂപ്പുകളും രംഗത്തുവന്നിരുന്നു. ബാലികയുടെ പോസ്റ്റ്‌മോര്‍ട്ടം രേഖയില്‍ ബലാല്‍സംഗത്തെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ലെന്നായിരുന്നു ദൈനിക് ജാഗരണ്‍ വാര്‍ത്തയിലെ അവകാശവാദം. ബാലികയ്ക്കുണ്ടായ പരിക്കുകള്‍ മറ്റു കാരണങ്ങള്‍ മൂലമാവാമെന്നും വാര്‍ത്തയില്‍ അവകാശപ്പെട്ടിരുന്നു. തുടയില്‍ കണ്ട പോറലുകള്‍ വീഴ്ചയുടെ ഫലമാവാമെന്നും കന്യാചര്‍മം പൊട്ടിയത് സൈക്കിള്‍ സവാരി, നീന്തല്‍, കുതിരയോട്ടം തുടങ്ങിയവ കാരണമാവാമെന്നും ലേഖനം അവകാശപ്പെട്ടിരുന്നു. ലൈംഗികാതിക്രമത്തിന്റെ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന മറ്റു പരിക്കുകളെ കുറിച്ച് ഒരു പരാമര്‍ശവും ലേഖനത്തിലുണ്ടായിരുന്നില്ല. ന്യൂഡല്‍ഹി, ആഗ്ര, അലഹബാദ്, അമൃത്‌സര്‍, അലിഗഡ്, കഠ്‌വ, ജമ്മു എഡിഷനുകളില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. എന്നാല്‍ ബാലികയുടെ പോസ്റ്റ്‌മോര്‍ട്ടം രേഖയുടെ പകര്‍പ്പും ലൈംഗികാതിക്രമക്കേസുകളില്‍ വൈദഗ്ധ്യമുള്ള ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ജയദീപ് സര്‍ക്കാരിന്റെ വിദഗ്ധാഭിപ്രായവും ഉള്‍പ്പെടുത്തി ആള്‍ട്ട് ന്യൂസ് വെബ്‌സൈറ്റ് ഈ വ്യാജവാര്‍ത്തയെ പൊളിച്ചടുക്കിയിരുന്നു.
എന്നാല്‍ ദൈനിക് ജാഗരണ്‍ ലേഖനം ആ    ഘോഷപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നു സംഘപരിവാരപ്രവര്‍ത്തകര്‍ ചെയ്തത്. 15 മില്യണ്‍ ഫോളോവര്‍മാരുള്ള ഐ സപ്പോര്‍ട്ട് നരേന്ദ്രമോഡി എന്ന ഫേസ്ബുക്ക് പേജ് പോസ്റ്റ് ചെയ്ത ഈ വ്യാജവാര്‍ത്ത 34000 തവണയിലധികമാണ് ഷെയര്‍ ചെയ്യപ്പെട്ടത്. ബലാല്‍സംഗം സ്ഥിരീകരിച്ചുകൊണ്ട് പോലിസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക്് കനത്ത തിരിച്ചടിയായി.

RELATED STORIES

Share it
Top