കഠ്‌വ ബലാല്‍സംഗക്കൊല: പ്രതിഷേധിച്ച് പെണ്‍കുട്ടികളുടെ നാടകം

പട്ടാമ്പി: ജമ്മുവിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവര്‍ക്ക് കടുത്തശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ രംഗത്തെത്തി. ആറങ്ങോട്ടുകര കലാ പാഠശാലയിലെ വിദ്യാര്‍ഥികളാണ് ആറങ്ങോട്ടുകര സെന്ററില്‍ നാടകം അവരപ്പിച്ചത്. മരിച്ച കുട്ടികള്‍ പറയുന്നത് എന്ന കവിതയെ ആസ്പദമാക്കിയുള്ള നാടകമാണ് അരങ്ങേറിയത്. നാടകത്തിന് മുന്നോടിയായി ആറങ്ങോട്ടുകര സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. കലാകാരന്മാരും, സാമൂഹിക പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. എം ജി ശശി, ശ്രീജ ആറങ്ങോട്ടുകര, ബിപിന്‍ ആറങ്ങോട്ടുകര, ഇസ്മയില്‍, സി പി സദാശിവന്‍, മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ ദേശമംഗലം, കെ കെ പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ സുനീഷ്  നേതൃത്വം നല്‍കി.
വീട്ടുകാരെ ഭീഷണിപ്പെടുത്തി

RELATED STORIES

Share it
Top