കഠ്‌വ ബലാല്‍സംഗക്കൊലയ്‌ക്കെതിരേ അണയാതെ പ്രതിഷേധാഗ്നി

ഇരിക്കൂര്‍: ജമ്മു കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ദിവസങ്ങളോളം തടങ്കലില്‍ വച്ച് കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗനം പാലിക്കുന്നതില്‍ പ്രതിഷേധം പുകയുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജനകീയ കൂട്ടായമയുടെയും വാട്‌സ് ആപ്, ഫേസ് ബുക്ക് കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ പ്രകടനങ്ങള്‍ നടന്നു.
വിവിധ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും മഹല്ല് കമ്മിറ്റികളും അക്രമത്തിനെതിരേ രംഗത്തെത്തി. കണ്ണൂര്‍, മാട്ടൂല്‍, തലശ്ശേരി, നാറാത്ത്, മയ്യില്‍, നടുവനാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നടന്ന പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ഭരണകൂടം മൗനം വെടിയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഇരിക്കൂര്‍ ടൗണ്‍ ടീമിന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ പ്രതിഷേധ പ്രകടനത്തിന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ അബ്ദുസ്സലാം ഹാജി, പി മുനീറുദ്ദീന്‍, പി കെ ശംസുദ്ദീന്‍, മടവൂര്‍ അബ്ദുല്‍ ഖാദര്‍, വി അബ്ദുല്‍ ഖാദര്‍, ടി ഉനൈസ്, ടി അബ്ദുര്‍ റഹ്്മാന്‍, കെ ഇസ്മാഈല്‍, കെ ഗഫൂര്‍ ഹാജി, പി അബ്ദുസ്സലാം മൗലവി, പി മുഹമ്മദ് റാഫി, വി സാദിഖ്, കെ ഹുസയ്ന്‍ ഹാജി, അനീസ് ആയിപ്പുഴ, കെ മുഹമ്മദ് അശ്‌റഫ് ഹാജി, എം പി ഹനീഫ, കെ കുഞ്ഞിപ്പോക്കര്‍ പങ്കെടുത്തു. ടൗണ്‍ ടീം ഭാരവാഹികളായ എ പി അബ്ദുല്‍ ഖാദര്‍, പി അയ്യൂബ്, പി സാജിദ്, ടി ശിഹാബ് നേതൃത്വം നല്‍കി.
ആയിപ്പുഴ ശാഖ മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ പ്രതിഷേധത്തിന് മുസ്തഫ അലി, കമാല്‍ ഹാജി, സി വി അസീസ്, കെ ഇമ്രാന്‍, കെ പി സാബിത്ത്, ഇസ്മായില്‍ പാറമ്മല്‍, കെ ടി അമീന്‍, കെ സി അദ്‌നാന്‍, വി അന്‍ഷാദ് നേതൃത്വം നല്‍കി. പ്രകടനത്തിന് ശേഷം മെഴുകുതിരി തെളിച്ച് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ഐഎന്‍എല്‍ ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി യോഗം കഠ്‌വ ക്രൂരതയില്‍ പ്രതിഷേധിച്ചു.  പ്രസിഡന്റ് മടവൂര്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. അശ്‌റഫ് ചെങ്ങളായി, മൂസ വളക്കൈ, മാങ്ങാടന്‍ ഖാദര്‍, ടി സി അയ്യൂബ്, സി പി ഇബ്രാഹീം ഹാജി, ബഷീര്‍ ചെങ്ങളായി സംസാരിച്ചു.
ഇരിട്ടിയില്‍ സമസ്ത റെയ്ഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി. ഉമര്‍ മുഖ്ദാര്‍ ഹുദവി, ടി കെ ഷരീഫ് ഹാജി, കെ എസ് അലി മൗലവി, കെ അബ്ദു്‌നനാസിര്‍, കെ പി കമാല്‍ ഹാജി, ഷരീഫ് ഹാജി, എം പി മുഹമ്മദ്, കെ പി നൗഷാദ് മുസ്്‌ല്യാര്‍, മൊയ്തു ദാരിമി, സാബിര്‍ പയഞ്ചേരി നേതൃത്വം നല്‍കി.
മടക്കരയില്‍ സര്‍വകക്ഷി സംയുക്തമായി ബഹുജന റാലി നടത്തി. മടക്കര മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്തലി ഹാജി, മുസ്്‌ലിം ലീഗ് ശാഖാ പ്രസിഡന്റ് കെ മുസതഫ, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് കെ സുബൈര്‍, യൂത്ത് ലീഗ് പ്രസിഡന്റ് പി വി സക്കറിയ, കോണ്‍ഗ്രസ് നേതാവ് എ വി ബാലന്‍, പോപുലര്‍ ഫ്രണ്ട യൂനിറ്റ് പ്രസിഡന്റ് റാഫി, ടി എം വി സിറാജ് നേതൃത്വം നല്‍കി.
നാറാത്ത് ബസാറില്‍ നടന്ന ജനകീയ കൂട്ടായ്മ നടത്തിയ പ്രതിഷേധത്തിന് കെ പി നിയാസ്, ജാസിം, പി കെ റിയാസ്, യാസീന്‍, പി പി അഫ്‌സല്‍ നേതൃത്വം നല്‍കി.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഷമീര്‍ നാറാത്ത്, ആമിര്‍, പി പി അശ്‌റഫ്(മുസ്്‌ലിംലീഗ്), എ പി മുസ്തഫ, പി പി കാദര്‍(എസ്ഡിപിഐ), പി പി ശിഹാബ്(പോപുലര്‍ ഫ്രണ്ട്), ഷമീം(കോണ്‍ഗ്രസ്), ഷംനാസ്(സിപിഎം) സംബന്ധിച്ചു. ജവഹര്‍ ബാലജന വേദി കണ്ണൂര്‍ ബ്ലോക്ക് കമ്മിറ്റി ഗാന്ധി സര്‍ക്കിളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയര്‍മാന്‍ സി വി എ ജലീല്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ബ്ലോക്ക് ജവഹര്‍ ബാലജനവേദി ചെയര്‍മാന്‍ എം പി രാജേഷ്, എ പി നൗഫല്‍, സി എച്ച് റിസ്‌വാന്‍, സാനിയ ദീപക്, സി എം സുഹൃദ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. ലിഷ ദീപക്, മനോജ് കൂവേരി, രാജേഷ് തില്ലങ്കേരി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ കെ ഭാരതി സംബന്ധിച്ചു.
പഴശ്ശി സുബുലുസ്സലാം മദ്‌റസ വിദ്വാര്‍ഥികള്‍ വായ മൂടി മൗനജാഥ നടത്തി. പഴശ്ശിയില്‍ നിന്ന് ഉരുവച്ചാലിലേക്ക് നടത്തിയ ജാഥയ്ക്കു ഹാരിസ് ജമാലി, അബ്ദുല്ല ഫൈസി, അബ്ദുല്‍ ഹക്കീം സഅദി, നിസാര്‍ മൗലവി, കെ കെ അബ്ദുസ്സലാം നേതൃത്വം നല്‍കി.

RELATED STORIES

Share it
Top