കഠ്‌വ: പ്രായപൂര്‍ത്തി ആവാത്ത പ്രതിയെ ഹാജരാക്കി

കഠ്‌വ: കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. വന്‍ സുരക്ഷാസന്നാഹത്തോടെ പ്രതിയെ തല മൂടിയാണ് കോടതിയില്‍ ഹാജരാക്കിയത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രവും മറ്റ് അനുബന്ധ രേഖകളും പ്രതിക്കു നല്‍കി. മെയ് ഏഴിന് അടുത്ത വാദം കേള്‍ക്കുമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ എസ് ലംഗത്ത് പറഞ്ഞു. പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് പ്രതി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഏപ്രില്‍ 10ന് ക്രൈംബ്രാഞ്ച് കോടതിയില്‍ പ്രതിക്കെതിരേ പ്രത്യേക കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്.  തട്ടിക്കൊണ്ടുപോവുന്നതിനും പീഡിപ്പിക്കുന്നതിനും കൊലപ്പെടുത്തുന്നതിനും പ്രധാന പങ്കു വഹിച്ചത് പ്രായപൂര്‍ത്തിയാവാത്ത പ്രതിയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഇന്ധന നികുതി
കുറയ്ക്കാനാവില്ല:
ധനമന്ത്രി

RELATED STORIES

Share it
Top