കഠ്‌വ: പ്രതിഷേധ റാലി

കണ്ണൂര്‍: കഠ്‌വ പീഡനക്കൊലയ്‌ക്കെതിരേ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം ഷാജര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ കെ വിനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വളപട്ടണം റേഞ്ച് ജംഇയത്തുല്‍ മുഅല്ലിമീന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. വളപട്ടണം ലീഗ് കോര്‍ണറില്‍ നിന്നാരംഭിച്ച റാലി പുതിയതെരു ടൗണില്‍ സമാപിച്ചു. മുസ്തഫ ബാഖവി, സി വി അബ്ദുര്‍റസാഖ് മൗലവി, കെ കെ മുസ്തഫ മൗലവി, റഹമത്തുല്ല പുല്ലൂപ്പി, മുനീര്‍ പറമ്പായി, സാജിദ് റഹ്മാനി, അശ്‌റഫ് ഹാജി കാട്ടാമ്പള്ളി, കെ കെ ഉസ്മാന്‍ മൗലവി നേതൃത്വം നല്‍കി. സമാപന സംഗമത്തില്‍ എ കെ അബ്ദുല്‍ ബാഖി മുഖ്യപ്രഭാഷണം നടത്തി.

RELATED STORIES

Share it
Top