കഠ്‌വ: പ്രതിഷേധം തുടരുന്നു

മുക്കം: ജമ്മു-കശ്മീരിലെ കഠ്‌വ ജില്ലയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മലയോര മേഖലയില്‍ ചൊവ്വാഴ്ചയും പ്രതിഷേധം അലയടിച്ചു. വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങി.
കാരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സത്യന്‍ മുണ്ടയില്‍ അധ്യക്ഷത വഹിച്ചു.
പി വി സുരേന്ദ്രലാല്‍, റീന പ്രകാശ്, ജംഷിദ് ഒളകര, ബേബി ചിലമ്പിക്കുന്നേല്‍, കെ സി അഷ്‌റഫ്, കരീം ചോണാട്  സംസാരിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ നേതൃത്വത്തില്‍ മുക്കത്ത് നടന്ന പരിപാടിക്ക് എ കല്യാണിക്കുട്ടി, പ്രജിത പ്രദീപ്, പി ലസിത, സാബിറ പ്രമോദ്, എ എം ജമീല, വി ലീല നേതൃത്വം നല്‍കി. തോട്ടുമുക്കത്ത് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഫായിസ്, ജംഷീര്‍, അജാസ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top