കഠ്‌വ: പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി- ഡോക്ടര്‍മാര്‍

പഠാന്‍കോട്ട്: കഠ്‌വയില്‍ ബലാല്‍സംഗത്തിനിരയായി മരിച്ച എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നെന്നും മരണം ശ്വാസംമുട്ടിയാണെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. കേസിന്റെ വിചാരണ നടക്കുന്ന പഠാന്‍കോട്ടിലെ വിചാരണക്കോടതിയിലാണു ഡോക്ടര്‍മാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. കേസില്‍ 54 സാക്ഷികളെയാണു വിസ്തരിച്ചത്. മരണത്തിന് മുമ്പ് പലതവണ പെണ്‍കുട്ടി ലൈംഗികാക്രമണങ്ങള്‍ക്കിരയായി. സുപ്രിംകോടതി നിര്‍ദേശ പ്രകാരമാണു കേസിന്റെ വിചാരണ നടപടികള്‍ ജമ്മുകശ്മീരിന് പുറത്ത് പഠാന്‍കോട്ടില്‍ നടക്കുന്നത്. ജസ്റ്റിസ് തേജ്വീന്ദര്‍ സിങാണ് കേസ് പരിഗണിക്കുന്നത്. ജൂണ്‍ എട്ടിന് നടന്ന സംഭവത്തില്‍ ഏഴു പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

RELATED STORIES

Share it
Top