കഠ്‌വ പീഡനക്കൊല: മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ

കണ്ണൂര്‍: ജമ്മു കശ്മീരിലെ ക ഠ്‌വയില്‍ ബാലികയെ നിഷ്ഠൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിദിനമാചരിച്ച് ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കല്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കുറ്റക്കാര്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കെപിസിസി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനാന്ദ് അധ്യക്ഷത വഹിച്ചു.
പ്രഫ. വി ഇന്ദിര, കെ വി ഫിലോമിന, തങ്കമ്മ വേലായുധന്‍, കൃഷ്ണ കുമാരി, ലിസി തോമസ്, ഡെയ്‌സി സ്‌കറിയ, കെ പി നസീമ, സി ടി ഗിരിജ, ശ്രീജ മഠത്തില്‍, പി കെ സരസ്വതി, കെ പി വസന്ത, അത്തായി പത്മിനി, പി പി ശ്യാമള സംസാരിച്ചു.

RELATED STORIES

Share it
Top