കഠ്‌വ: താലിബ് ഹുസൈന് ജാമ്യം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കഠ്‌വയില്‍ ബലിക ബലാല്‍സംഗക്കൊലപാതകക്കേസിലെ സാക്ഷിയായ ഗുജ്ജാര്‍ ബകര്‍വാള്‍ സാമൂഹികപ്രവര്‍ത്തകന്‍ താലിബ് ഹുസൈന് ജാമ്യം. ചാവ്ദ വനത്തില്‍ ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന ആരോപണത്തിലാണ് ഹുസൈനെതിരേ പോലിസ് കേസെടുത്തത്. കേസ് വ്യാജമാണെന്ന് ഹുസൈ—ന്റെ സുഹൃത്തുക്കളും സാമൂഹികപ്രവര്‍ത്തകരും പ്രതികരിച്ചു. കഠ്‌വ പീഡന കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പുറത്തെത്തിക്കുന്നതിലും കൊല്ലപ്പെട്ട പെണ്‍കുട്ടി—ക്ക് നീതിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളിലും പങ്കാളിയായ താലിബ് ഹുസൈനെതിരേ പ്രതികാരനീക്കം നടക്കുകയാണെന്നും സാമൂഹികപ്രവര്‍ത്തകര്‍ പറഞ്ഞു.

RELATED STORIES

Share it
Top