കഠ്‌വ കൊലപാതകം: പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം- ലസിത ടീച്ചര്‍

കോഴിക്കോട്:  കഠ്‌വ ജില്ലയില്‍ ക്ഷേത്രത്തിനകത്ത് കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കൊലപാതകികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ലസിത ടീച്ചര്‍. എട്ടു വയസ്സുകാരിയുടെ വേദന മറക്കാതിരിക്കാന്‍ പെ ണ്‍പടയുടെ പ്രതിരോധം എന്ന ബാനറില്‍വി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കോഴിക്കോട് സിറ്റി കമ്മിറ്റി എസ്എം സ്ട്രീറ്റില്‍ നടത്തിയ സായാഹ്‌ന ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സംഘപരിവാരത്തിന്റെ ക്രൂരതകളെ ഇനിയും തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കില്‍ അവര്‍ രാജ്യം ചുട്ടുകളയും. എതിര്‍ശബ്ദമുയര്‍ത്തുന്നവരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.
ഇത് കശ്മീരില്‍ എട്ടുവയ സ്സുകാരി മാത്രം നേരിട്ട ദുരന്തമല്ല. അവിടെ 144 പെണ്‍കുട്ടികളെ കുറഞ്ഞ കാലത്തിനുള്ളില്‍ കാണാതായിട്ടുണ്ട്. ഈ കേസിലൊന്നും ഒരാളുപോലും പിടിയിലായിട്ടില്ല. എട്ടുവയസ്സുകാരി കൊല്ലപ്പെട്ടത് മുസ്‌ലിമായത്‌കൊണ്ട് തന്നെയാണ്. അതിക്രമികള്‍ക്ക് പോലിസ് കൂട്ട് നല്‍കുന്നത് ഭയമുളവാക്കുന്നു. എന്നാല്‍ സംഘപരിവാറും അവരുടെ മനസ്സുള്ള പോലിസുകാരും നടത്തുന്ന ക്രൂരതകള്‍ കണ്ട് മുസ്‌ലിം സ്ത്രീകള്‍ കണ്ണീര്‍ വാര്‍ക്കുന്ന കാലം കഴിഞ്ഞു. ആസിഫയെ പോലുള്ളവര്‍ക്ക് നീതി ലഭിക്കും വരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പോരാട്ടപാതയിലുണ്ടാവുമെന്നും ലസിത ടീച്ചര്‍ പറഞ്ഞു. ധര്‍ണ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ഡെയ്‌സി ബാലസുബ്രമണ്യം ഉദ്ഘാടനം ചെയ്തു. കെ കെ ഫൗസിയ അധ്യക്ഷത വഹിച്ചു. ജമീല ടീച്ചര്‍, ആയിശ ഹാദി, അമിത മുന്ന സംസാരിച്ചു.

RELATED STORIES

Share it
Top