കഠ്‌വ കേസ്: ഏഴു പ്രതികള്‍ക്ക് എതിരേ കുറ്റംചുമത്തി

പത്താന്‍കോട്ട്: ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികള്‍ക്കെതിരേ ജില്ലാ സെഷന്‍സ് കോടതി കുറ്റംചുമത്തി. എട്ടാം പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. കേസിന്റെ വിചാരണ മെയ് 31നാണ് ആരംഭിച്ചത്.
ഇരയുടെ കുടുംബത്തിന്റെ ഹരജിയിലാണു  കേസ് ജമ്മുകശ്മീരില്‍ നിന്ന് പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയിലേക്കു മാറ്റിയത്. കേസില്‍ രഹസ്യ വിചാരണ വേണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

RELATED STORIES

Share it
Top