കഠ്‌വ കേസ്: അനുബന്ധ കുറ്റപത്രം ഈയാഴ്ച

ജമ്മു: ജമ്മു-കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം പത്താന്‍കോട്ട് കോടതിയില്‍ ഈയാഴ്ച സമര്‍പ്പിക്കും. കേസില്‍ എട്ടു പ്രതികളാണ് അറസ്റ്റിലായത്. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ജമ്മു-കശ്മീര്‍ പോലിസിന്റെ ക്രൈംബ്രാഞ്ച് ഈ മാസം ആദ്യം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. എട്ട് ആഴ്ചയായാണ് അന്നു സുപ്രിംകോടതി അതിനായി ക്രൈംബ്രാഞ്ചിനു സമയം അനുവദിച്ചിരുന്നത്. കേസിലെ പ്രതികള്‍ ആസൂത്രണം ചെയ്ത ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധ കുറ്റപത്രത്തില്‍ ഉണ്ടാവുമെന്നാണ് സൂചന.

RELATED STORIES

Share it
Top