കഠ്‌വ കേസിലെ പ്രതികളുടെ അഭിഭാഷകനെ എഎജി ആക്കി

ശ്രീനഗര്‍: കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ അഭിഭാഷകരിലൊരാളെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായി (എഎജി) നിയമിച്ചു. നിയമനം വിവാദമായിട്ടുണ്ട്. നിയമനത്തെ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്്തിയും ഉമര്‍ അബ്ദുല്ലയും രൂക്ഷമായി വിമര്‍ശിച്ചു.
അഡീഷനല്‍ അഡ്വക്കറ്റ്‌സ് ജനറല്‍, ഡെപ്യൂട്ടി അഡ്വക്കറ്റ്‌സ് ജനറല്‍, സര്‍ക്കാര്‍ അഭിഭാഷകര്‍ എന്നീ തസ്തികകളില്‍ 31 പേരെയാണു സര്‍ക്കാര്‍ നിയമിച്ചത്.
ഇവരില്‍ 15 പേര്‍ ഹൈക്കോടതിയുടെ കശ്മീര്‍ വിഭാഗത്തില്‍ നിന്നും 16 പേര്‍ ജമ്മു വിഭാഗത്തില്‍ നിന്നുമുള്ളവരാണ്. ജമ്മു വിഭാഗത്തില്‍ നിന്നുള്ളവരില്‍ ഒരാളാണ് അസീം സാഹ്‌നി. സാഹ്‌നിയുടെ നിയമനം നീതിയുടെ അന്തസ്സത്തയുടെ അമ്പരപ്പിക്കുന്ന ലംഘനമാണെന്നു പിഡിപി അധ്യക്ഷ കൂടിയായ മെഹബൂബ പറഞ്ഞു. നിയമനം ഗൂഢവും ആകൂലത ഉളവാക്കുന്നതുമാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് കൂടിയായ ഉമര്‍ അബ്ദുല്ല പറഞ്ഞു.

RELATED STORIES

Share it
Top