കഠ്‌വ കൂട്ട ബലാല്‍സംഗം: ആര്‍എസ്എസിന്റെ അജണ്ടയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുസ്്‌ലിം ലീഗ്

മാള: എട്ട് വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നതിനെതിരെ മുസ്്‌ലിം ലീഗ് പുത്തന്‍ചിറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാണിയംകാവ് ആല്‍ത്തറക്ക് സമീപം മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കുന്നതിന് വേണ്ടി മാത്രം ഭരിക്കുന്ന സര്‍ക്കാരാണിന്നുള്ളത്.
ഇന്ത്യന്‍ ന്യൂനപക്ഷത്തേയും ദളിതുകളേയും ഉന്‍മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്. ഓരോ ഇന്ത്യന്‍ പൗരനേയും സംരക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മുസ്്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി ഐ നിസാര്‍ പറഞ്ഞു. വി എം ബഷീര്‍, നവാസ് റഹ്മാനി സുഹൈല്‍, എം എ സുലൈമാന്‍, ലിയാക്കത്ത് അലി, ഗഫൂര്‍ പറയംകുന്ന്, ഷുഹൈബ്, സക്കരിയ മാതിയത്ത്, ഒ കെ റഹീം, മുജീബ്, റഫീക്ക് കളത്തില്‍, അഷറഫ് കുര്യാപ്പിളളി, അലി കൊള്ളിക്കത്തറ, മജീദ് കറുപ്പംവീട് തുടങ്ങിയവര്‍ സംസാരിച്ചു
മാള: കാശ്മീരി പെണ്‍കുട്ടി എട്ട് വയസുകാരിയുടെ ദാരുണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്‌കെഎസ്എസ്എഫ് വെള്ളാങ്കല്ലൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരൂപ്പടന്നയില്‍ നിന്ന് കോണത്ത്കുന്നിലേക്ക് പ്രതിഷേധ  പ്രകടനം നടത്തി. മേഖല പ്രസിഡന്റ് മുഹമ്മദ്  ഫൈസി, റെയ്ഞ്ച് പ്രസിഡന്റ് സിപി മുഹമ്മദ്  ഫൈസി, നവാസ് റഹ്മാനി, അബ്ദു റസാഖ് മൗലവി, മുഹമ്മദ് കുട്ടി മൗലവി, അബ്ദു നാസര്‍ ഫൈസി, അബ്ദു സമദ് ദാരിമി, ഷാജഹാന്‍ മൗലവി  നേതൃത്വം നല്‍കി.

RELATED STORIES

Share it
Top