കഠ്‌വ ഐക്യദാര്‍ഢ്യ സമ്മേളവും റാലിയും

വെള്ളറട: കശ്മീര്‍ കഠ്‌വ ഐക്യദാര്‍ഢ്യ സമ്മേളവും റാലിയും നടന്നു. ജമ്മുകശ്മീര്‍ കഠ്്‌വയിലെ ബാലികയുടെ നിഷ്ഠൂര കോലപാതകത്തില്‍ പ്രതിഷേധിച്ച് കേരള മുസ്‌ലിം യുവജനഫെഡറേഷന്‍  പനച്ചമൂട് യുനിറ്റും ഡികെഎല്‍എം പനച്ചമൂട് മേഖലയും സംയുക്തമായി എകൈ്യദാര്‍ഢ്യ സമ്മേളവും റാലിയും നടത്തി. പ്രതിഷേതറാലി ജുംആ മസ്ജിദില്‍ നിന്നും ആരംഭിച്ച് പനച്ചമൂട്് ഠൗണ്‍ ചുറ്റി ഠൗണ്‍ മസ്ജിദില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന എൈക്യദാര്‍ഢ്യ സമ്മേളനത്തില്‍ ലജ്‌നത്തുല്‍ മുഅല്ലമീന്‍ മേഖലാ സെക്രട്ടറി അമാനുല്ല മിഫ്താഹി അധ്യക്ഷത വഹിച്ചു. പനച്ചമൂട് ജമാഅത്ത് പ്രസിഡന്റ് എം ഷൗക്കത്ത്അലി ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡന്റും പനച്ചമൂട് ചീഫ് ഇമാംമുമായ ഫിറോസ്ഖാന്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. കള്ളിമൂട് ജലാലുദ്ദീന്‍ മൗലവി, എസ് ഫൈസല്‍ ഖാന്‍, പനച്ചമൂട്ഷാജഹാന്‍, കുടപ്പനമൂട് നിസ്സാമുദ്ദീന്‍ മൗലവി, സലീം കൂട്ടപ്പു, എം ലിയാഖത്ത്അലിഖാന്‍, എം ഹുസൈന്‍ കാമില്‍, ഷാജുദ്ദീന്‍, ഹുസൈന്‍, അബ്ബാസ്സ് കുടപ്പനമൂട് സംസാരിച്ചു.

RELATED STORIES

Share it
Top