കഠ്‌വ, ഉന്നാേവാ: ബിജെപി ഭരണം അവസാനിക്കാനുള്ള തീനാളം- എംപി

കൊച്ചി: കഠ്‌വ, ഉന്നാേവാ സംഭവങ്ങള്‍ കേന്ദ്രത്തില്‍ ബിജെപിയുടെ ഭരണം അവസാനിക്കുന്നതിനുള്ള തീനാളമായി മാറുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. കശ്മീരിലും ഉത്തരേന്ത്യയിലുമുണ്ടായ സംഭവങ്ങള്‍ക്ക് ബിജെപി വലിയ വിലനല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.  എറണാകുളം ടൗണ്‍ഹാളില്‍ എസ്ടിയു സംഘടിപ്പിച്ച സീതിസാഹിബ് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.  പെണ്‍കുട്ടിക്കു നീതി കിട്ടണം. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കാന്‍ പാടില്ല. ഇതിനെ ചെറുക്കുന്ന പ്രധാന ശബ്ദം രാജ്യത്തെ മതേതര കക്ഷികളാണ്. കഠ്‌വ ഉ പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തിലുള്ള ലീഗ് നേതൃസംഘം അവിടേക്കു തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top