കഠ്‌വ -ഉന്നാവോ സംഭവങ്ങള്‍ക്ക് എതിരേ രക്തം നല്‍കി പ്രതിഷേധംപള്ളിക്കല്‍: ജമ്മുവിലെ കഠ്‌വയില്‍ കൊലചെയ്യപ്പെട്ട കഠ്‌വ ബാലികയുടെ ഘാതകരെയും യുപിയിലെ ഉന്നാവോ ബലാല്‍സംഗ പ്രതികളെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധ രക്ത ദാനം നടത്തുന്നു. പള്ളിക്കല്‍ പഞ്ചായത്ത് മുസ് ലീം യൂത്ത് ലീഗ് കമ്മിറ്റിയാണ് രക്തം ദാനം ചെയ്ത് പ്രതിഷേധം അറിയിക്കുന്നത്. പെരിന്തല്‍മണ്ണ സര്‍ക്കാര്‍ ബ്ലഡ് ബാങ്കിനാണ് പ്രതിഷേധക്കാര്‍ രക്തം നല്‍കുന്നത്. മെയ് നാലിന് 8.30 മുതല്‍ പള്ളിക്കല്‍ എഎംയുപി സ്‌കൂളില്‍ വച്ചാണ് ക്യാംപ്. ഫോണ്‍ - 9847306455

RELATED STORIES

Share it
Top