കഠ്‌വ, ഉന്നാവോ: കുറ്റവാളികളെ ശിക്ഷിക്കുക- മുഹമ്മദ് അഹമ്മദ് ബേഗ് നദ്‌വി

തിരുവനന്തപുരം: കഠ്‌വ, ഉന്നാവോ പീഡനങ്ങളിലെ കുറ്റവാളികളെയും സഹായികളെയും ശിക്ഷിക്കണമെന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് അഹമ്മദ് ബേഗ് നദ്‌വി ആവശ്യപ്പെട്ടു. ബിജെപി ഭരണത്തിനു കീഴില്‍ ഇന്ത്യയിലാകമാനം അക്രമങ്ങളും കൊലപാതകങ്ങളും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും വര്‍ധിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അക്രമസംഭവങ്ങള്‍ ഏറെയും നടക്കുന്നതെന്ന് അടിവരയിടേണ്ടതാണ്.
ക്രൂരമായ പീഡനത്തിനിരയാക്കപ്പെട്ട കഠ്‌വയിലെയും ഉന്നാവോയിലെയും ഇരകളുടെ കുടുംബത്തിന് അഞ്ചുകോടി രൂപയെങ്കിലും നഷ്ടപരിഹാരമായി നല്‍കണമെന്ന് നദ്‌വി അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ ഇതിനു തയ്യാറാവുന്നില്ലെങ്കില്‍ ദേശവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇമാംസ് കൗണ്‍സില്‍ നിര്‍ബന്ധിതമാവുമെന്നും അദ്ദേഹം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top