കഠ്‌വ: ഇന്ത്യയുടെ അഭിമാനത്തിനേറ്റ കടുത്ത ക്ഷതം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

ആലുവ: പുണ്യസ്ഥലമായ അമ്പലത്തിനകത്ത്  പൂജാരിയുടെ  നേതൃത്വത്തില്‍ അറുകൊലകള്‍ നടക്കുന്നത് ഇന്ത്യയുടെ അഭിമാനത്തിനേറ്റ കടുത്ത ക്ഷതമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ഡെയ്‌സി ബാല സുബ്രമണ്യം. ആലുവയില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ ദ്വിദിന സംസ്ഥാന നേതൃ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ലിഗയുടെ കൊലയാളികളെ കണ്ടെത്തുക, യോഗ സെന്ററുകളുടെ മറവില്‍ നടക്കുന്ന നിര്‍ബന്ധിത മത പരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ച് പൂട്ടുക, പിഞ്ചു കുഞ്ഞുങ്ങളെയടക്കം വേട്ടയാടുന്ന ഫാഷിസത്തെ രാജ്യത്ത് നിന്ന് തുടച്ചു നീക്കുക എന്നീ ആവശ്യങ്ങള്‍ ശില്‍പശാല പ്രമേയത്തിലൂടെ അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത് ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ എന്‍ കെ സുഹറാബി, ലസിത, ചന്ദ്രിക ജയകുമാര്‍, സുഫീറ, സെക്കീന, മേരി എബ്രാഹം, പി ജമീല, ആരിഫ, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്  അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, റോയി അറക്കല്‍, നിസാമുദ്ദീന്‍, സി ടി സുലൈമാന്‍, പി പി മൊയ്തീന്‍ കുഞ്ഞ്  സംസാരിച്ചു.

RELATED STORIES

Share it
Top