കഠ്‌വ: അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു

ജമ്മു/പത്താന്‍കോട്ട്: കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ ജമ്മുകശ്മീര്‍ ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടിയെ ബന്ദിയാക്കിയ അക്രമികള്‍ കന്നാബിസ് അടക്കമുള്ള മയക്കുമരുന്നുകള്‍ അമിതമായി നല്‍കിയിരുന്നതായി കുറ്റപത്രത്തിലുണ്ട്. പെണ്‍കുട്ടിയെ ചെറുത്തുനില്‍പ്പിനു ശേഷിയില്ലാതാക്കാന്‍ വേണ്ടിയായിരുന്നു ബലംപ്രയോഗിച്ച് മയക്കുമരുന്ന് നല്‍കിയത്. ഈ വര്‍ഷം ജനുവരി 10നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 11നാണ് മയക്കുമരുന്ന് നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ കൗമാരക്കാരനടക്കമുള്ള ഏഴു പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

RELATED STORIES

Share it
Top