കഠ്‌വാ കേസ്: അഭിഭാഷകയ്ക്ക് പിന്തുണയുമായി എമ്മ വാട്‌സണ്‍

ലോസ് ആഞ്ചലസ്: കഠ്‌വാ കേസില്‍ ഇരയ്ക്കു വേണ്ടി വാദിക്കുന്ന അഭിഭാഷകയെ പിന്തുണച്ച് പ്രശസ്ത ഹോളിവുഡ് നടി എമ്മ വാട്‌സണ്‍ രംഗത്ത്. കഠ്‌വാ കേസിലെ അഭിഭാഷകയായ ദീപിക സിങ് രജാവത്തിനെ പിന്തുണച്ചുള്ള ആര്‍ട്ടിക്കിള്‍ ട്വിറ്ററില്‍ പങ്കുവച്ച എമ്മ, കൂടെ ദീപിക സിങ് കൂടുതല്‍ ശക്തയായിരിക്കട്ടേയെന്ന് കുറിക്കുകയും ചെയ്തു. ഹാരിപോട്ടര്‍ സിനിമകളിലൂടെ ലോക പ്രശസ്തയായ എമ്മ വാട്‌സണ്‍ എന്ന ബ്രിട്ടിഷ് നടി ഐക്യരാഷ്ട്ര സഭയുടെ വനിതാ സൗഹൃദ പ്രതിനിധിയാണ്.

RELATED STORIES

Share it
Top