കഠ്‌വയിലേതു ചെറിയ സംഭവമെന്ന് കശ്മീര്‍ ഉപമുഖ്യമന്ത്രി

ശ്രീനഗര്‍: കഠ്‌വയിലെ പെണ്‍കുട്ടിയുടെ ബലാല്‍സംഗം ചെറിയ സംഭവമാണെന്നു ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ഉടനെയാണു കവീന്ദര്‍ ഗുപ്തയുടെ വിവാദ പ്രസ്താവന. കഠ്‌വയില്‍ നടന്നതു ചെറിയ സംഭവമാണ്. അതിന് ഇത്രത്തോളം പ്രാധാന്യം നല്‍കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഠ്‌വ പോലുള്ള സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാനാണു ശ്രദ്ധിക്കേണ്ടത്. കഠ്‌വയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കു നീതി വാങ്ങി നല്‍കുക എന്നതാണു സര്‍ക്കാരിന്റെ മുന്നിലുള്ള ഇപ്പോഴത്തെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി, ബിജെപി മന്ത്രിസഭ എട്ടു മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി പുനസ്സംഘടിപ്പിച്ചതിനു പിന്നാലെയാണിത്.

RELATED STORIES

Share it
Top