കട തീയിട്ടു നശിപ്പിച്ചു; വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു

കിളിമാനൂര്‍: കിളിമാനൂരിലെ പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്ത് വക ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കട തീയിട്ടു നശിപ്പിച്ചു. മഹിമ ടീ ഷാപ്പ് ആന്റ് കൂള്‍ബാര്‍ എന്ന സ്ഥാപനമാണ് തീയിട്ടു നശിപ്പിച്ചത്.  ആറ്റിങ്ങലില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചു. കിളിമാനൂര്‍ പുല്ലയില്‍ സ്വദേശി ഷാജി എന്നയാളുടെ ഉടമസ്ഥയിലുള്ളതാണ് കട. ഷാജി കിളിമാനൂര്‍ പോലിസില്‍ പരാതി നല്‍കി. കട തീയിട്ടു നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്നലെ കിളിമാനൂരിലെ കടകള്‍ അടച്ച് പ്രതിഷേധിച്ചു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ഹോണ്ട ആക്ടിവയിലെത്തിയ രണ്ടംഗ സംഘമാണ് കടയുടെ പിന്നിലെ ഷീറ്റ് വലിച്ചിളക്കി ഉള്ളിലേക്ക് കത്താന്‍ സഹായിക്കുന്ന ദ്രാവകം ഒഴിച്ച് തീയിട്ടതെന്ന് സൂചനയുണ്ട്. ഹോട്ടലായതിനാല്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. അവ പൊട്ടി തെറിച്ചിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. പാത്രങ്ങളും, ഇലക്ട്രിക് ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചു. ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറയുന്നു. കിളിമാനൂര്‍ പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top