കട തല്ലിത്തകര്‍ത്തു: ഉടമ ആശുപത്രിയില്‍

തൃപ്പൂണിത്തുറ: ഗുണ്ടകള്‍ കട തല്ലിത്തകര്‍ത്ത് കടയുടമയെ ആക്രമിച്ച് പരിക്കേല്‍പിച്ചു. കുരീക്കാട് റെയില്‍വേ ഗേറ്റിനു സമീപമുള്ള ബ്യൂട്ടി പാര്‍ലറിലാണ് തിങ്കളാഴ്ച വൈകീട്ട് ഗുണ്ടകള്‍ കയറി ആക്രമണം നടത്തിയത്. കുരീക്കാട് കൂട്ടുപുരക്കല്‍ അരവിന്ദാക്ഷന്റെ മകന്‍ അഖില്‍ അരവിന്ദാണ് (21) തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. അതിശയന്‍ എന്ന പേരിലറിയപ്പെടുന്ന വിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന് അഖില്‍ പറഞ്ഞു. ഗുണ്ടാ സംഘത്തിന്റെ ശത്രുവിന് കടയില്‍ അഭയം നല്‍കിയെന്നാരോപിച്ചായിരുന്നു ആക്രമണം. കടയുടെ മുന്‍വശമുള്ള ഗ്ലാസുകളൂം മറ്റും തല്ലിതകര്‍ക്കുകയും അഖിലിനെ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇയാളുടെ മുഖത്തിനും ചുണ്ടിനും പരിക്കുണ്ട്. ചോറ്റാനിക്കര പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.

RELATED STORIES

Share it
Top