കട്ടിപ്പാറ ദുരന്തം: നഷ്ടപരിഹാര പാക്കേജ് ക്യാബിനറ്റ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി



കോഴിക്കോട് :  കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടല്‍  ദുരന്തത്തില്‍ പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ്  സംബന്ധിച്ച് ക്യാബിനറ്റ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
ദുരന്തപ്രദേശമായ കരിഞ്ചോല മല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തെ കുറിച്ചുള്ള പൂര്‍ണമായ കണക്കുകള്‍ ലഭിച്ച ശേഷം നഷ്ടപരിഹാരം തീരുമാനിക്കും. പരിസ്ഥിതി ലോല മേഖലയിലെ അനധികൃത നിര്‍മാണം ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top