കട്ടിപ്പാറ കരിഞ്ചോല പ്രകൃതിദുരന്തം: നഷ്ടപരിഹാരം അപര്യാപ്തമെന്ന് എസ്.ഡി.പി.ഐകോഴിക്കോട് : കട്ടിപ്പാറ കരിഞ്ചോല പ്രദേശത്ത് സംഭവിച്ച പ്രകൃതി ദുരന്തത്തില്‍ നഷ്ടപരിഹാരം അപര്യാപ്തമെന്ന് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ കമ്മറ്റി.
14 വിലപ്പെട്ട  ജീവനുകള്‍ നഷ്ടപ്പെടുകയും വീടും കൃഷിയിടവും പൂര്‍ണമായും ഇല്ലാതാവുകയും ചെയ്ത സാഹചര്യം ആശങ്കാജനകമാണ്.
അനധികൃതനിര്‍മ്മാണ പ്രവര്‍ത്തനം ഉള്‍പ്പെടെ ജനങ്ങള്‍ ഉയര്‍ത്തിയ ആശങ്കയും പരാതിയും യഥാസമയം പരിഗണിക്കാതിരുന്ന പ്രാദേശിക ഭരണ സംവിധാനത്തിന്റെ നിസ്സംഗതയാണ് ഈ ദുരന്തത്തിന് ഇടയാക്കിയ പ്രാധാന കാരണം.
പ്രകൃതി ദുര്‍ബല പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ നിയമപരിധിയില്‍ കൊണ്ടു വരാന്‍ സാധിച്ചില്ല. അപകടസാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് 3.30 മണിക്ക് ഉണ്ടായ ഉരുള്‍ പൊട്ടല്‍ യഥാസമയം വിലയിരുത്തി മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ വലിയ ആള്‍ അപായം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു.
ഇവിടെ വ്യാപകമായി കൃഷി ഭൂമിയുടെ പുനരുപയോഗം സാധ്യമല്ലാത്തവിധം നഷ്ടപ്പെട്ടിരിക്കുന്നു. വീടും ജീവിതവും ജീവിതസാഹചര്യവും പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ 50 സെന്റ് ഭൂമിയും വീടും അനുവദിക്കുകയും പുനരധിവാസം ഉറപ്പ് വരുത്തുകയും ചെയ്യണം. മരിച്ച ഒരു അംഗത്തിന് 25 ലക്ഷം രൂപ എന്ന നിലയില്‍ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. അനാഥരായ കുഞ്ഞുങ്ങളെയും സര്‍ക്കാര്‍ ഏറ്റെടുക്കണം. അപകടം അനാഥമാക്കിയ കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണം.  സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിസ്സംഗതയാണ് അപകട കാരണമെന്ന് പഠന ങ്ങളില്‍ വ്യക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് അടിയന്തിരമായി പരിഹാര നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന്  എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജൂലൈ 11 ന് താമരശ്ശേരി താലൂക്ക് ഓഫീസിലേക്ക് ബഹുജന പങ്കാളി ത്തതോടെ എസ്.ഡി.പി.ഐ പ്രതിഷേധ മാര്‍ച്ച് നടത്തുകയും സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുമെന്ന് അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ പാലേരി, ജനറല്‍ സെക്രട്ടറി സലീം കാരാടി, സെക്രട്ടറിമാരായ ടി.പി മുഹമ്മദ്, വാഹിദ് ചെറുവറ്റ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top