കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടല്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തുകോഴിക്കോട് :  കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ കാണാതയവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.
ദുരന്തത്തില്‍ മരിച്ച കരിഞ്ചോല ഹസന്റെ ഭാര്യ ആസ്യ (54)യുടെ മൃതദേഹമാണ്  കണ്ടെത്തിയത്.
4 മൃതദേഹങ്ങള്‍ ലഭിച്ച ഭാഗത്ത് നിന്നാണ് ഉച്ചക്ക് 2 മണിയോടെ ആസ്യയുടെ മൃതദേഹം ലഭിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി. ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ട്.

RELATED STORIES

Share it
Top