കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ : അവസാന മൃതദേഹവും കണ്ടെത്തികോഴിക്കോട് :  കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ അവശേഷിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍പ്പെട്ട് കാണാതായ കരിഞ്ചോല അബ്ദുര്‍റഹ്മാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരെ കണ്ടെത്താനായി ആധുനിക സംവിധാനമായ ലാന്‍ഡ് സ്‌കാനര്‍ ഉപയോഗിച്ചു കഴിഞ്ഞദിവസം തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. തിരച്ചില്‍ ഇന്നുകൂടി നടത്തി അവസാനിപ്പിക്കാനുള്ള നീ്ക്കത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇതോടെ ദുരന്തത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി.

RELATED STORIES

Share it
Top