കട്ടപ്പനയിലെ ഓഫിസ് മാറ്റം; സാമഗ്രികള്‍ മാറ്റുന്നത് തടഞ്ഞു

കട്ടപ്പന: കട്ടപ്പനയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസില്‍ നിന്ന് സാധന സാമഗ്രികള്‍ മാറ്റാനുള്ള നീക്കം പൗരസമിതി തടഞ്ഞു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സാമഗ്രികള്‍ എടുക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ കട്ടപ്പന, നെടുങ്കണ്ടം, വണ്ടന്മേട് സ്‌റ്റേഷനുകളിലെ പോലിസുകാരുമായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
ഇടുക്കി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് കട്ടപ്പനയില്‍ തന്നെ ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പൗരസമിതി നേതാക്കള്‍ പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി വി ആര്‍ സജി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ ജോയി പോരുന്നോലി, ബിജെപി ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പില്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം.കെ തോമസ്, മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പ്രസിഡന്റ് സിജോമോന്‍ ജോസ്, എം സി ബിജു, വി കെ സോമന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
ഓഫിസ്
നവീകരണത്തില്‍ അഴിമതി
തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തില്‍ ഓഫിസ് നവീകരണത്തിലും ഫര്‍ണിച്ചര്‍ വാങ്ങലിലും വന്‍ അഴിമതിയെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് മെംബര്‍മാരായ രാജു കുട്ടപ്പന്‍, എസ് പ്രമോദ്, നിയോജക മണ്ഡലം പ്രസിഡന്റ് ടി എസ് രാജന്‍, ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top