കട്ടന്‍ചായ മദ്യമെന്ന വ്യാജേന വില്‍പന: ഒരാള്‍ പോലിസ് പിടിയില്‍

വടകര: കട്ടന്‍ ചായ കുപ്പികളിലാക്കി മദ്യമെന്ന വ്യാജേന വില്‍പ്പന നടത്തിയ സംഘത്തില്‍ പെട്ട ഒരാള്‍ പൊലീസ് പിടിയില്‍. വടകര എടോടിയിലെ ബീവറേജ് കോര്‍പറേഷന്റെ ഔട്ട് ലെറ്റിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവരെയാണ് കട്ടന്‍ ചായ കുപ്പിയിലാക്കി മദ്യമെന്ന് പറഞ്ഞ് വിറ്റ് കബളിപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. രണ്ടംഗ സംഘമാണ് തട്ടിപ്പിന് പിന്നില്‍.
ലേബലും സീലുമുള്ള കുപ്പിയില്‍ ക്യൂവില്‍ നിന്നവര്‍ക്ക് മദ്യമെന്ന് പറഞ്ഞ് വില്‍പ്പന നടത്തി. കഴിഞ്ഞ രണ്ട് ദിവസത്തിന് മുമ്പ് സമാന രീതിയില്‍ ആളുകളെ ഇയാള്‍ കബളിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംശയം തോന്നിയ ബീവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാരും, മദ്യം വാങ്ങിക്കാന്‍ വന്നവരും ചേര്‍ന്ന് സംഘത്തില്‍ പെട്ട ഒരാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്. വഞ്ചിക്കപെട്ടവര്‍ വടകര പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

RELATED STORIES

Share it
Top