കടുവാ സങ്കേതത്തിലേക്കുള്ള യാത്ര കാടിനെ അറിഞ്ഞാവണം: മന്ത്രി

പാലക്കാട്: കടുവാസങ്കേതമായ പറമ്പിക്കുളത്തുള്ള യാത്ര കാടിനെയും ആവാസ വ്യവസ്ഥയെയും അറിഞ്ഞ് കൊണ്ടുള്ളതാവണമെന്ന് വനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. പൊള്ളാച്ചി റെയില്‍വേ സ്റ്റേഷന് സമീപത്തായി കേരളം വനംവകുപ്പിന്റെ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പറമ്പിക്കുളത്തെന്നവര്‍ക്ക് ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തില്‍ പ്രകൃതി പഠന ക്ലാസുകളില്‍ പങ്കെടുക്കാം. വനയാത്രക്കും ട്രാക്കിങിനും ഇവിടെ സൗകര്യം ലഭിക്കും. വിനോദ സഞ്ചാരികള്‍ക്കായി താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കായി സൗജന്യ പഠന ക്ലാസും താമസവും ലഭിക്കും. പറമ്പിക്കുളത്തേക്കുള്ള ചെക്ക് പോസ്റ്റുകള്‍ അടക്കുന്നതിന് മുമ്പ് ( വൈകീട്ട് ആറ്) എത്താന്‍ കഴിയാത്തവര്‍ക്ക് കേന്ദ്രം ഉപയോഗിക്കാം. കേരള വനം വകുപ്പിന്റെ കൈവശമുള്ള ഏട്ട് ഏക്കര്‍ സ്ഥലത്താണ് ഇന്റഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. കെ ബാബു എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോര്‍ജ്ജ് പി മാത്തച്ചന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഭരദ്വാജ് പങ്കെടുത്തു.

RELATED STORIES

Share it
Top