കടുവയെ പിടിക്കാനായില്ല; കൂട് മാറ്റിസ്ഥാപിച്ചു

മാനന്തവാടി: തവിഞ്ഞാലില്‍ മൂന്നാഴ്ചയോളമായി ഭീതിപരത്തുന്ന കടുവയെ പിടികൂടാന്‍ നേരത്തെ സ്ഥാപിച്ച കൂട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. തലപ്പുഴ മേലെ ചിറക്കര വാട്ടര്‍ ടാങ്കിന് സമീപത്തുള്ള വയലിലാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചിരിക്കുന്നത്. ഇതിനടുത്ത് വച്ചായിരുന്നു തിങ്കളാഴ്ച വൈകീട്ട് ചെമ്പരത്തി ബഷീറിന്റെ പോത്തിനെ കടുവ ആക്രമിച്ചുകൊന്നത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇന്നലെ രാവിലെ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉടമയ്ക്ക് 47,500 രൂപ നഷ്ടപരിഹാരം നല്‍കാമെന്നു വനംവകുപ്പ് സമ്മതിക്കുകയായിരുന്നു. 10 വനപാലകരെ 24 മണിക്കൂര്‍ നീരീക്ഷണത്തിനായി പ്രദേശത്ത് ഏര്‍പ്പെടുത്തുകയും ചെയ്തു.
ഇതിനിടെ തിങ്കളാഴ്ച രാത്രി മാനന്തവാടി ടൗണിനോട് ചേര്‍ന്ന കോ-ഓപറേറ്റീവ് കോളജ് റോഡ് ജങ്ഷനിലെ മതിലില്‍ കടുവയെ കണ്ടതായി ചിലര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇവിടെയും നിരീക്ഷണം നടത്തുമെന്നു വനംവകുപ്പ് അറിയിച്ചു.

RELATED STORIES

Share it
Top