കടിഞ്ഞിമൂലയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; 11 പേര്‍ ആശുപത്രിയില്‍

നീലേശ്വരം: കടിഞ്ഞിമൂലയിലെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ 11 പേര്‍ ആശുപത്രിയില്‍. സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പോലിസ് പത്തുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശനിയാഴ്ച രാത്രിയാണ് കടിഞ്ഞിമൂലയില്‍ സംഘര്‍ഷം തുടങ്ങിയത്.
സിപിഎം പ്രവര്‍ത്തകനായ വെല്‍ഡിങ് തൊഴിലാളി രാജേഷ് (23), കൃഷ്ണന്‍ (25) എന്നിവരെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആംബുലന്‍സ് ഡ്രൈവര്‍ കടിഞ്ഞിമൂലയിലെ പ്രയേഷി(26) നെ സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ നീലേശ്വരം പേരോലില്‍ വച്ചാണ് പ്രിയേഷ് ആക്രമണത്തിനിരയായത്.
കടിഞ്ഞിമൂലയിലെ കോഴിക്കച്ചവടക്കാരന്‍ സതീഷനെ സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ കണ്ണിന് പരിക്കേറ്റ നിലയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടിഞ്ഞിമൂലയിലെ മാമുനി ശരത്, ഓട്ടോ ഡ്രൈവര്‍ രാജേഷ് എന്നിവര്‍ക്കും സിപിഎം പ്രവര്‍ത്തകരുടെ അക്രമണത്തി ല്‍ പരിക്കേറ്റിട്ടുണ്ട്. ഇരുവരും മംഗളൂരുവില്‍ ചികില്‍സയിലാണ്. ശനിയാഴ്ച കടിഞ്ഞിമൂലയില്‍ പിണറായി വിജയന്‍ ഇകെ നായനാര്‍ മന്ദിരം ഉദ്ഘാടനം ചെയ്തിരുന്നു.
ഇതിന്റെ പ്രചാരണാര്‍ത്ഥം കടിഞ്ഞിമൂലയിലും പരിസരങ്ങളിലും സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകല്‍ നശിപ്പിക്കപ്പെട്ടിരുന്നു. കണിച്ചിറയില്‍ സ്ഥാപിച്ച സിപിഎമ്മിന്റെ സ്തൂപത്തി ല്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിഷുവിന്റെ തലേദിവസം രാത്രിയാണ് കടിഞ്ഞിമൂലയില്‍ സംഘര്‍ഷം ആരംഭിച്ചത്.
സിപിഎം പ്രവര്‍ത്തകരായ ജിതിന്‍ (23), കെ സതീഷന്‍ (49), രാഘവന്‍ (48), ടി വി കെ അജേഷ്  (29), പി വി ബൈജു (28) എന്നിവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top