കടവൂര്‍ മണിപ്പാറ വനത്തില്‍ വന്‍ തീപ്പിടിത്തം

കോതമംഗലം: വനത്തിന് തീപ്പിടിച്ചു 12 ഏക്കര്‍ കത്തിനശിച്ചു. മുള്ളരിങ്ങാട് റേഞ്ചിലെ കടവൂര്‍ നാലാം ബ്ലോക്ക് മണിപ്പാറയിലാണ് ഇന്നലെ വനത്തിന് തീപ്പിടിച്ചത്. തീ വന്‍തോതില്‍ പടര്‍ന്നതാണ് വനഭൂമി കത്തിനശിക്കാന്‍ കാരണം. കല്ലൂര്‍ക്കാട് ഫയര്‍ഫോഴ്‌സ് നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകള്‍ നടത്തിയ ശ്രമഫലമായാണ് തീ കെടുത്താനായത്.
വാഹനം എത്തിച്ചേരാന്‍ പറ്റാത്ത സ്ഥലത്തായിരുന്നു തീപ്പിടുത്തം ഉണ്ടായത്. അത് കൊണ്ടു തന്നെ തീ അണക്കലും നിയന്ത്രിക്കലും ശ്രമകരമായിരുന്നു. കലൂര്‍ക്കാട് ഫയര്‍ഫോഴ്‌സിലെ അസി. സ്‌റ്റേഷന്‍ ഓഫിസര്‍ റ്റി ഒ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ കെ എം മുഹമ്മദ് ഷാഫി, കെ എം റിയാസ്, ലിബിന്‍ജെയിംസ്, പ്രദീപ്, അജയകുമാര്‍, നിതിഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് തീ അണച്ചത്.

RELATED STORIES

Share it
Top