കടവത്തൂരില്‍ ലീഗ് നേതാവിന്റെ വീടിനുനേരെ ബോംബേറ്

പാനൂര്‍: മുസ്‌ലിം ലീഗ് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കടവത്തൂര്‍ വലിയ പള്ളിക്ക് സമീപം സി മുഹമ്മദിന്റെ വീടിനുനേരെ ബോംബേറ്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ശബ്ദംവീട്ടുകാര്‍ ഉണര്‍ന്നെങ്കിലും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ബോംബെറില്‍ വീടിന്റെ ചുമരുകള്‍ക്ക്  കേടുപാടുകള്‍ സംഭവിച്ചു. വീട്ടുകാരുടെ പരാതിയില്‍ കൊളവല്ലൂര്‍ പോലിസ് കേസെടുത്തു. സംഭവത്തില്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. സമധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ഒരു പ്രകോപനവുമില്ലാതെ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സാമൂഹികവിരുവരുടെ നീക്കത്തെ കരുതിയിരിക്കണമെന്ന് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ മൂലശ്ശേരിയും സെക്രട്ടറി കെ ഇസ്മായിലും ആവശ്യപ്പെട്ടു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കടവത്തൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. റഫീഖ് കളത്തില്‍, നൗഫല്‍ പനോള്‍, നാസര്‍ പുത്തലത്ത്, സമദ് ചാത്തോള്‍, എ പി തന്‍സീം, ഫൈസല്‍ ചാത്തോള്‍, കെ നസീര്‍, ആരിഫ് കരിപ്പാല്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top