കടല്‍മാര്‍ഗം ഹജ്ജ് യാത്ര: ടെന്‍ഡറുകള്‍ ക്ഷണിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകരെ കടല്‍മാര്‍ഗം സൗദിയിലെത്തിക്കാന്‍ കപ്പല്‍ കമ്പനികളില്‍ നിന്നു ടെന്‍ഡറുകള്‍ ക്ഷണിച്ചതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്ദാര്‍ അബ്ബാസ് നഖ്‌വി. തീര്‍ത്ഥാടകരെ ജിദ്ദയില്‍ കടല്‍മാര്‍ഗം എത്തിക്കുന്നതിനു സൗദി അറേബ്യ ഇന്ത്യക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണു നടപടി. ഇതിന്റെ ഭാഗമായി കപ്പല്‍ കമ്പനികള്‍ക്കു ടെന്‍ഡറുകള്‍ നല്‍കിക്കഴിഞ്ഞു. സമുദ്രമാര്‍ഗവുമായി ബന്ധപ്പെട്ട നയതന്ത്ര ചര്‍ച്ചകള്‍ സൗദി മന്ത്രാലയവുമായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top