കടല്‍ഭിത്തി പുനര്‍നിര്‍മാണം: എസ്ഡിപിഐ നിവേദനം നല്‍കി

മാട്ടൂല്‍: മാട്ടൂല്‍ സൗത്തിലും പുലിമുട്ട് മേഖലയിലും കക്കാടന്‍ചാല്‍ പ്രദേശങ്ങളിലും കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന സംരക്ഷഭിത്തി അടിയന്തരമായി പുനര്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കി. പാവപ്പെട്ട മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കാനാവശ്യമായ പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജില്ലാ കലക്്ടര്‍ മിര്‍ മുഹമ്മദലി, എഡിഎം മുഹമ്മദ് യൂസുഫ്, കണ്ണൂര്‍ ദുരന്ത നിവാരണ അതോറിറ്റി എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്. ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് എഡിഎം ഉറപ്പുനല്‍കി. എസ്ഡിപിഐ മാട്ടൂല്‍ പഞ്ചായത്ത് സെക്രട്ടറി എം കെ ഉനൈസ്, കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സുബൈര്‍ മടക്കര, മണ്ഡലം സെക്രട്ടറി അസ്ഹദ് മാട്ടൂല്‍, തീരദേശ മല്‍സ്യത്തൊഴിലാളി പ്രതിനിധി ഹാഷിം കടപ്പുറത്ത്, കെ വി നിസാമുദ്ദീന്‍, കെ വി മര്‍സൂഖ്, മുഹ്‌സിബ് അന്‍വര്‍ തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.


.

RELATED STORIES

Share it
Top