കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം: കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: ആലപ്പാട് ചെറിയഴീക്കല്‍ മേഖലയിലെ കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കൊല്ലം ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ അനിവാര്യമെങ്കില്‍ സാധാരണ നടപടിക്രമങ്ങള്‍ ഒഴിവാക്കി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഈ ജോലി പൂര്‍ത്തികരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.കടല്‍ഭിത്തികള്‍ തകര്‍ന്ന് തീരദേശത്തെ റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ജനവാസ മേഖലകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നുമുള്ള കരുനാഗപ്പള്ളി തഹസില്‍ദാരുടെ റിപ്പോര്‍ട്ടും ജനങ്ങളുടെ പരാതിയും പരിഗണിച്ചാണ് നടപടി

RELATED STORIES

Share it
Top