കടല്‍ക്ഷോഭത്തില്‍പെട്ട് വള്ളം തകര്‍ന്ന് മത്സ്യതൊഴിലാളി മരിച്ചു

പരപ്പനങ്ങാടി: തീരക്കടലില്‍ പെട്ടന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ട് മത്സ്യതൊഴിലാളി മരിച്ചു.സദ്ദാം ബീച്ചിലെ വിക്കിരിയന്‍ കാസ്മിക്കുട്ടി (60)ആണ് മരിച്ചത്. ചെറുവള്ളത്തില്‍ തനിച്ച് മത്സ്യബന്ധനത്തിനിറങ്ങവെയാണ് അപകടം.ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. മറ്റുവള്ളങ്ങളിലെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.
ഭാര്യ: കുഞ്ഞിമോള്‍. മക്കള്‍: റിയാസ്. നൗഫല്‍, ജലീല്‍. നജാഫ്, മന്‍സൂര്‍ ജുബൈരിയത്ത്.മരുമക്കള്‍: ഹസീന, മാരിയത്ത്,സുനീറ, സുഫിയാനത്ത്, അഫ്‌സീറ, ആബിദ്.

RELATED STORIES

Share it
Top