കടല്‍ക്ഷോഭം രൂക്ഷം;തീരത്ത് ദുരിതജീവിതം

പൊന്നാനി: കാലവര്‍ഷം കനക്കുന്നു. വിവിധയിടങ്ങളില്‍പ്രകൃതിക്ഷോഭവും, നാശനഷ്ടവും .മാറഞ്ചേരി പുറങ്ങില്‍ ഇടിമിന്നലില്‍ തെങ്ങുകള്‍ കരിഞ്ഞുണങ്ങി. രണ്ടാഴ്ചയായി മഴ ശക്തമായതോടെ മഴക്കെടുതികളും പെരുകുന്നു. ഇടിമിന്നലില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന് പുറമെ ശക്തമായ കാറ്റില്‍ മരം വീണ് പലയിടത്തും വീടുകള്‍ക്ക് കേടുപാടുകളും സംഭവിക്കുന്നുണ്ട്.മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങില്‍ ഇടിമിന്നലേറ്റ് നിരവധി  തെങ്ങുകള്‍ കരിഞ്ഞുണങ്ങി. മണലൂര്‍ മൊയ്തുണ്ണി, പടിഞ്ഞാറെപ്പാട്ടയില്‍ ഹംസ എന്നിവരുടെ വീട്ടുപറമ്പിലെ തെങ്ങുകളാണ് മിന്നലേറ്റ് കരിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.രാവിലെയാണ് കായ്ഫലമുള്ള തെങ്ങുകള്‍ക്ക് മിന്നലേറ്റതായി കണ്ടത്.തുടര്‍ന്ന് വില്ലേജില്‍ വിവരമറിയിക്കുകയും, അധികൃതരെത്തി നാശനഷ്ടം വിലയിരുത്തുകയും ചെയ്തു.

RELATED STORIES

Share it
Top