കടല്‍ക്ഷോഭം: എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ലീഗ് മാര്‍ച്ച്

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ തീരപ്രദേശങ്ങളില്‍ ദിവസങ്ങളായി കടല്‍ക്ഷോഭം രൂക്ഷമായി ഒട്ടേറെ ജനങ്ങള്‍ ദുരിതത്തിലായിട്ടും തിരിഞ്ഞു നോക്കാത്ത ഗുരുവായൂര്‍ എംഎല്‍എക്കും എംപിക്കുമെതിരെ പ്രതിഷേധം ശക്തമായി.
കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കോളനിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ കനത്ത മഴയെ അവഗണിച്ചും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പഞ്ചായത്ത് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ആര്‍ കെ ഇസ്മയില്‍, ഖജാഞ്ചി പി കെ അബൂബക്കര്‍, ഭാരവാഹികളായ ആര്‍ എസ് മുഹമ്മദ് മോന്‍, കൊച്ചു തങ്ങള്‍, കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീര്‍, മെമ്പര്‍ പി എ അഷ്‌ക്കര്‍അലി, എസ്ടിയു ജില്ലാ വൈസ് പ്രസിഡന്റ് സിബിഎ ഫത്താഹ്, വി പി മന്‍സൂര്‍ അലി, നൗഷാദ് തെരുവത്ത്, പി എസ് അബൂബക്കര്‍, ആര്‍ കെ ശാഹു, പി കെ ഷറഫുദ്ധീന്‍, അബൂബക്കര്‍ തൊട്ടാപ്പ്, സുഹൈല്‍ തങ്ങള്‍, ടി ആര്‍ ഇബ്രാഹിം, സി കെ സിദ്ധീഖ്, പി കെ അലി, എ കെ മുനീര്‍, സി എച്ച് ഇസ്മയില്‍, പി എ ബഷീര്‍, നിസാമുദ്ദീന്‍, ഷബീര്‍ തൊട്ടാപ്പ്, എം ബി ശാഹുല്‍ ഹമീദ്, അസീസ് പഴൂര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top