കടലുണ്ടിപ്പുഴ ശുചീകരണം നടത്തി

തിരൂരങ്ങാടി: മാലിന്യ പ്രശ്‌നം രൂക്ഷമായിരുന്ന പാറക്കടവ് കടലുണ്ടിപ്പുഴയോരം പ്രദേശത്തെ ‘ഒരുമ’ റെസിഡന്‍ഷ്യല്‍ അസോസിയേഷനും നാട്ടുകാരും ചേര്‍ന്ന് ശുചീകരിച്ചു.
ഇരുളിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ തള്ളുന്ന അറവുശാലകളില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തിയിരുന്നു. കുടിവെള്ളത്തിനും മറ്റു  വീട്ടാവശ്യങ്ങള്‍ക്കും പ്രധാന ആശ്രയമായ പുഴ വേനല്‍ കടുത്തതോടെ കൂടുതല്‍ മലിനമാവുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് ഒരുമ റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശുചീകരണ പ്രവൃത്തിയില്‍ മാനീപാടം കൂട്ടായ്മയും പങ്കെടുത്തു. ഇത്തരം സാമൂഹ്യ ദ്രോഹികളെ നിയമത്തിന് മുന്‍പിലെത്തിക്കണമെന്നും അധികൃതര്‍  മുന്‍കരുതലുകളെടുക്കണമെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. ഒരുമ പ്രസിഡണ്ട് കല്ലുപറമ്പന്‍ അബ്ദുല്‍ മജീദ് ഹാജി, സെക്രട്ടറി എ വി ബഷീര്‍, ഹംസത്ത് അഡുവണ്ണീസ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top