കടലുണ്ടിപ്പുഴയില്‍ ഒരാള്‍ മുങ്ങി മരിച്ചു;ഒരാളെ കാണാതായി

തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിലെ തിരൂരങ്ങാടി പനമ്പുഴക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഫറോക്ക് മണ്ണൂര്‍ സ്വദേശി ചെറുമൂലി നൂറുദ്ദീന്റെ മകന്‍ അനസ്(24)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ നാജി(21)യെ കാണാതായി. ഇവരോടൊപ്പം പുഴയില്‍ കുളിക്കാനെത്തിയ മാതാവ് അടക്കമുള്ളവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.ബുധനാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകം. കുടുംബത്തോടൊപ്പം പനമ്പുഴ കടവിലെത്തിയതായിരുന്നു. നീന്തുന്നതിനിടെ നാജി വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അനസും മുങ്ങിത്താണത്. നാട്ടുകാര്‍ അനസിനെ മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാജിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ഡിഗ്രി വിദ്യാര്‍ഥിയാണ് നാജി.

RELATED STORIES

Share it
Top