കടലില്‍ മീനെത്തിയ വിവരത്തിന് മല്‍സ്യതൊഴിലാളിക്ക് എസ്എംഎസ്കൊച്ചി: കടലില്‍ മീനെത്തിയാല്‍ മുന്‍കൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യയുമായി കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആര്‍ഐ). ഐഎസ്ആര്‍ഓയുമായി ചേര്‍ന്ന് 'സമുദ്ര' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. ഇതോടെ കടലില്‍ എവിടെയാണ് മീനുള്ളതെന്ന് നാല് ദിവസം മുന്‍പ് തന്നെ മല്‍സ്യ തൊഴിലാളികള്‍ക്ക് എസ്എംഎസ് ലഭിക്കും. മീനുകള്‍ കൂട്ടത്തോടെ കാണുന്ന സ്ഥലങ്ങളില്‍ വെള്ളത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ ഉപഗ്രഹ സഹായത്തോടെ പരിശോധിച്ചാണ് ഇത് സാധ്യമാകുന്നത്. മല്‍സ്യ ലഭ്യത കൂടുതലുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍ ലഭിക്കുന്നതോടെ മല്‍സ്യബന്ധനം എളുപ്പമാവും. നിലവില്‍ തമിഴ്‌നാട്ടിലാണ് ഗവേഷണം നടക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ള കേരള തീരത്തും പദ്ധതി നടപ്പാക്കുമെന്ന് സിഎംഎഫ്ആര്‍ഐ അറിയിച്ചു.

RELATED STORIES

Share it
Top