കടലില്‍ പോയ നാലുപേരെ കാണാനില്ല

കോഴിക്കോട്: ലക്ഷദ്വീപിലെ ആന്ത്രോത് ദ്വീപില്‍ നിന്നു തോണിയില്‍ മീന്‍ പിടിക്കാന്‍ പോയ നാലുപേര്‍ തിരിച്ചെത്തിയില്ല. മേച്ചേരി സ്വദേശി ബിനാടത്ത് ഹസന്‍ (45), കീച്ചേരി തൈലത്ത് ഹംസ (50), ഇടച്ചേരി കൂളിക്കാട് അന്‍വര്‍ (37), ഇടച്ചേരി പണ്ടാരം ഷാഹിദ് (45) എന്നിവരാണ് ശനിയാഴ്ച തോണിയും വലയുമായി മീന്‍ പിടിക്കാന്‍ പോയത്. ഉച്ചയ്ക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രാത്രിയിലും ഞായറാഴ്ച മുഴുവനും ഏഴു ബോട്ടുകളിലായി തിരച്ചില്‍ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ല. ഇന്നലെ കോസ്റ്റ് ഗാര്‍ഡിന്റെ മൂന്നു കപ്പലുകളും തിരച്ചില്‍ നടത്തി.
കടല്‍ പ്രക്ഷുബ്ധമായതോടെ ജനവാസ മേഖലകളിലേക്ക് വെള്ളം കയറി ജനങ്ങള്‍ ഭീഷണിയിലാണ്. ആന്ത്രോത് ദ്വീപിലെ ആദ്യ അപകടമാണിതെന്നു ദ്വീപ് ഫിഷര്‍വെല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എച്ച് കെ റഫീഖ് പറഞ്ഞു.

RELATED STORIES

Share it
Top