കടലില്‍ കുളിക്കാനിറങ്ങിയ യുവതിയെ കാണാതായി

കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവതിയെ കാണാതായി.അഷ്ടമിച്ചിറ തോപ്പില്‍ അശ്വിനി (20)യെയാണ് കാണാതായത്.
കടല്‍ കാണാനെത്തിയ ഏഴംഗ സംഘത്തിലെ അശ്വനിയുള്‍പ്പടെ നാല് പേര്‍ കുളിക്കാനിറങ്ങുകയായിരുന്നു. ലൈഫ് ഗാര്‍ഡുകളുടെ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങിയവരില്‍ മൂന്നുപേര്‍ തിരയില്‍പെടുകയായിരുന്നു.
ഉടന്‍ തന്നെ മല്‍സ്യതൊഴിലാളികളും ലൈഫ് ഗാര്‍ഡുകളും രക്ഷാപ്രവര്‍ത്തനം നടത്തി. മൂന്നുപേരെയും കണ്ടെത്തി കരയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അശ്വിനി വീണ്ടും തിരയില്‍പെട്ട് മുങ്ങുകയായിരുന്നു.
തീരമേഖലയില്‍ ഈ ദിവസങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭമുണ്ടാകുമെന്ന് തീരദേശ പോലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

RELATED STORIES

Share it
Top