കടയ്ക്കുള്ളില്‍ ഹോമം; പുക കണ്ട് ഫയര്‍ഫോഴ്‌സ് എത്തി

തിരുവനന്തപുരം: കിഴക്കേക്കോട്ട പഴവങ്ങാടി ക്ഷേത്രത്തിനു സമീപം കടയില്‍ തീ പിടുത്തം.  വിവരമറിഞ്ഞ് അലാറം മുഴക്കിയെത്തിയ ഫയര്‍ഫോഴ്‌സ് യാഥാര്‍ഥ്യമറിഞ്ഞതോടെ വെറും കൈയോടെ മടങ്ങി.  കടയ്ക്കുള്ളില്‍ ഗണപതി ഹോമം നടത്തിയതായിരുന്നു. ഇന്നലെ വൈകിട്ടാണു സംഭവം.
സമീപത്തെ വ്യാപാരികളാണു ടാര്‍പ്പാളിന്‍ കൊണ്ടു മൂടിയ കടയില്‍ നിന്നും പുക ഉയരുന്നതു കണ്ടത്. അകത്ത് ആളുള്ളതായി ശ്രദ്ധയില്‍പ്പെട്ടതുമില്ല. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെങ്കല്‍ച്ചൂളയില്‍ നിന്നും പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്തായാലും വെള്ളം ചീറ്റുന്നതിനു മുന്‍പു ടാര്‍പാളിന്‍ മാറ്റി നോക്കിയപ്പോഴാണ് ഹോമം കണ്ടത്. ഗണപതി ഹോമത്തിന്റെ പുക പുറത്തേക്ക് ഉയര്‍ന്നതാണു സമീപവാസികളെ ആശങ്കപ്പെടുത്തിയത്.

RELATED STORIES

Share it
Top